Monday, 16 November 2015

പിറക്കാതെപോകുന്നത്

എൻറെ അർഥങ്ങൾക്കിപ്പുറത്ത്
നീയും,
നിന്റെ അർഥങ്ങൾക്കപ്പുറത്ത്
 ഞാനും ,
നമുക്കിടയിൽ,
മൗനത്തിന്റെ  ഒരു വളഞ്ഞ
ചിഹ്നവും.
എന്റെ ചോദ്യത്തിനും
നിന്റെ ആശ്ച്ചര്യത്തിനുമിടയിൽ
എന്റെ പ്രണയ൦
ഭ്രൂണഹത്യക്ക് കാത്തുകിടക്കുന്നു.

സംഗീത 

Monday, 19 October 2015

IL 612345

അന്വേഷണങ്ങൾ തേടിയെത്താനില്ലാത്ത എനിക്ക്
 ക്ഷണികമായ പ്രതീക്ഷ സമ്മാനിച്ചുകൊണ്ട്
എൻറെ മൊബൈൽ ഫോണിനെ ചിലപ്പിക്കുന്ന കമ്പനി നമ്പർ
IL 612345

സംഗീത 

Tuesday, 22 September 2015

ഒടുവിൽ


 നനഞ്ഞ  മണ്ണിന്റെ കൊടും ഗർത്തങ്ങളിൽ  കിടന്ന് എന്റെ സ്വപ്നത്തിൻറെ ഭ്രൂണങ്ങൾ പതിഞ്ഞു ഞരങ്ങുന്നു .  അവ അവശേഷിപ്പിച്ചു പോയ കൊഴുതത ചുവപ്പുനിറത്തിന് എൻറെ മരിച്ച പ്രണയത്തോളം തീക്ഷ്ണതയുണ്ടായിരുന്നു .

നിനക്ക് ഞാൻ കല്ലറ പണിയുന്നില്ല . സ്മാരകങ്ങളൊന്നും അവകാശപ്പെടാനില്ലാതെ എൻറെ ഹൃദയത്തിന്റെ ശവപ്പറമ്പിൽ  കിടന്ന് നീ     ദ്രവിച്ചു പോകട്ടെ.....

സംഗീത