വീണ്ടും കോണിപ്പടികളിൽ അഭയം പ്രാപിച്ചിരിക്കുന്നു. ആരവങ്ങളും, ആത്മാക്കളും ആഗ്രഹങ്ങളുടെ ശ്‌മശാനത്തിന് വഴിവിട്ടുകൊടുത്തിരിക്കുന്നു. കോണിപ്പടികളിൽ ചെവികൾ ചേർത്തുവച്ചാൽ, ഇപ്പോഴും എനിക്കെൻറെ പ്രിയപ്പെട്ട ശബ്ദങ്ങൾ കേൾക്കാം. പിണക്കങ്ങളും, പരാതികളും കേൾക്കാം. എന്നെ ചിന്തിക്കാൻ പഠിപ്പിച്ച നിശ്ശബ്ദതയെ അനുഭവിക്കാം. ഒറ്റപ്പെട്ട എന്നെ എനിക്കറിയാം...
ഈയിടത്തിൻ്റെ പരിമിതികളാവാം കോണിപ്പടികൾക്കും, എനിക്കുമിടയ്ക്കുള്ള ദൂരമില്ലായ്മ സൃഷ്ടിച്ചത്. ഞാനോർക്കുന്നുണ്ട് . ഇവിടിരുന്ന് ചിന്തിച്ചു തീർത്ത ഞങ്ങളെയും, ചിലർക്കുവേണ്ടി മാത്രം കണ്ണുനനയിച്ച വൈകുന്നേരങ്ങളും, ഒടുവിലൊരു പൊട്ടിച്ചിരിയിലേക്ക് എന്നെ വലിച്ചുകൊണ്ടിടുന്ന നിന്നെയും. നിന്നെയുമിതെല്ലാം വലം വയ്കുന്നുണ്ടായിരിക്കുമോ ?? മഴപ്പെയ്ത്തുകളും, പോക്കുവെയിലും നിന്നെയും അലോസരപ്പെടുത്താറുണ്ടോ ?? ഞാനൂറ്റിയെടുത്ത നിന്റെ സുഖങ്ങളുടെ നഷ്ടമാവാം, ഇന്ന്, ഞാനെന്ന നിന്റെ ഓർമ്മ.
ഓർമ്മകൾ മറവിയിലേക്ക് ചേക്കേറുമ്പോൾ ബാക്കിയാവുന്നത്, മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഞാനും, എന്നോടൊപ്പം ഗർത്തങ്ങളിലേക്ക് ഇഴുകിച്ചേരാനുള്ള എന്റെ നഷ്ടങ്ങളും മാത്രമായിരിക്കും .........
സംഗീത